NEWS
ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി; ആറാട്ട് ബുധനാഴ്ച്ച
05/10/2025 07:41 PM IST
nila

ചെങ്ങന്നൂർ: ദേവി തൃപ്പൂത്തായി. ആറാട്ട് ബുധനാഴ്ച്ച രാവിലെ 7. ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്തായതിനാൽ ഏറെ വിശേഷപ്പെട്ടതാണിത്. മൺറോ സായിപ്പ് നടയ്ക്കുവെച്ച സ്വർണക്കാപ്പ്, ഓഢ്യാണം, പനം തണ്ടൻ വളകൾ എന്നിവ ദേവിക്ക് വർഷത്തിൽ ഒരിക്കൽ ചാർത്തുന്നത് ഈ ദിവസമാണ്. കൂടാതെ മഹാദേവൻ്റെ സ്വർണനിലയങ്കിയും എഴുന്നള്ളിക്കും.
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











